Sunday, August 2, 2015

Growing through pain പാര്‍ട്ട് 1
വേദനയിലൂടെ വളരുന്നു.
നിഴലിനുപിന്നിലെ വെളിച്ചം കണ്ടെത്തുന്നു.
പ്രിയ ശ്രോതാക്കളെ,
ഇത് ക്രിസ്തുയേശുവില്‍ നിങ്ങളുടെ സഹോദരന്‍ പാസ്റ്റര്‍ ബിനോയ് ജേക്കബ്.
വേദനകള്‍ നമ്മില്‍ നിന്നും എങ്ങനെയും ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നു ,ശരിതന്നെയാണ് പക്ഷേ വേദനയ്ക്ക് നേരെ നാം കണ്ണുതുറന്നു പിടിക്കണം വേദനയില്‍ നിന്നു പഠിക്കാന്‍. വേദനയില്‍ നിന്നു എന്തു പഠിക്കാനാവുമെന്ന് ഇന്ന് നമ്മുക്ക് നോക്കാം.
Angina എന്ന ഹൃദയ രോഗത്താല്‍ ചില വര്‍ഷങ്ങള്‍ വളരെ കഷ്ടത്തില്‍ ജീവിച്ച ഒരു സ്ത്രീയുടെ അനുഭവം നവോമി റെമേന്‍ എന്ന ഫ്യിസിഷ്യന്‍ അവരുടെ അനുഭവക്കുറിപ്പില്‍ പറയുന്നതു നോക്കാം.
ഇടവിട്ടുള്ള അതിഭയങ്കരമായ നെഞ്ച് വേദന വരും .ഒടുവില്‍ അവള്‍ ഓപ്പറേഷന് വിദേയയായി .അവരുടെ രോഗ ലക്ഷണങ്ങള്‍ എല്ലാം മാറി ശാരീരികമായി സുഖമായി. വേദന ഇല്ലാതായി.
ഒരു ഉള്‍വിളി എന്നു അവര്‍ പറയുന്ന ഒരു വല്യകാര്യം അവര്‍ക്കുണ്ടായി .അതാണ് അവര്‍ക്ക് വേദനയില്‍ നിന്നുപഠിക്കനായത് .എന്താണന്നൊ? അവരുടെ ജീവിതരീതികള്‍ ഒന്നു പരിശോധിക്കാനും ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താനും ആ വേദനകള്‍ അവരെ സഹായിച്ചു.ആഹാരം നിയന്ത്രിക്കാനും ധ്യാനിക്കാനും പഠിച്ചു .ഇത് രണ്ടും കൊണ്ട് തന്നെ മിക്കവാറും വേദനകള്‍ മാറാനും സഹായിച്ചു. മാത്രമല്ല അത്ഭുതകരമായ മറ്റൊരു കാര്യം കൂടെ കണ്ടെത്തി മൂല്യങ്ങള്‍ ക്കെതിരായി ചിന്തിക്കുകയും പറയുകയും ചെയ്തപ്പോള്‍ മാത്രമാണു തനിക്ക് വലിയ വേദനകള്‍ ഉണ്ടായ്തു എന്നു തിരിച്ചറിയനായി.ജീവിതരീതികള്‍ മാറ്റാന്‍ മാത്രമല്ല വ്യെക്തിപരമായ സത്യസ്ന്ധതയുടെ ആവശ്യകതയും മനസിലാക്കാനായി . മറ്റൊരു തര്‍ത്തില്‍ പറഞ്ഞാല്‍ വേദനകള്‍ നമ്മെ പരിപൂര്‍ണ്ണതയിലേക്ക് നയിക്കാന്‍ കഴിവുള്ള ജീവിത ശക്തിയായി മാറുന്നു.തീര്‍ച്ചയായും വേദനകള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും പരിപൂര്‍ണ്ണമായി ഒഴിവാക്കണം എന്നു നമ്മള്‍ ആഗ്രഹിക്കുന്നു എങ്കിലും എപ്പോഴും അത് സാദ്ധ്യമല്ല.കഷ്ടതകള്‍,പരീക്ഷ്ണങ്ങള്‍,മുറിവുകള്‍ ,പ്രയാസങ്ങള്‍ എന്നിവ ഒരു സമയത്ത് അല്ലെങ്കില്‍ മറ്റൊരു സമയത്ത് ഓരോ ജീവിതത്തിലും വരും. ആ വേദനകളില്‍ നിന്നും ഉള്ള ആശ്വാസത്തിനും പരിഹാരങ്ങള്ക്കും വേണ്ടിയുള്ള അന്വേഷ്ണങ്ങളില്‍ നമ്മുടെ ജീവിതത്തെ സാര്‍ഥകമാക്കാനുള്ള ,അഴ്മുള്ളതാക്കാനുള്ള പാഠo പഠിപ്പിക്കാന്‍ നാം വേദനകളെ അനുവദിക്കണം. ജീവിത വേദനകളെല്ലാം കൂടുതല്‍ നല്ല പാഠo പഠിപ്പിക്കാന്‍ കഴിവുള്ളവ ആയ്തീനാല്‍ നാം ശ്രദ്ധ നല്കാന്‍ കാര്യമുള്ളവയാണ് .വേദനയില്‍ വളരാനും നിഴലിന് പിന്നിലെ വെളിച്ചം കണ്ടെത്താനും ഉള്ള ചില വഴികള്‍ നമുക്ക് കണ്ടെത്താം.
വേദനകള്‍ ;ദൈവത്തില്‍ ആശ്രയിക്കാനുള്ള കാരണങ്ങള്‍ ..
ഈ തത്ത്വം നാം പഠിക്കുന്നത് `എനിക്കു ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു എന്നു പറഞ്ഞ അപ്പൊസ്തലനായ പൌലൊസിന്‍റെ ജീവിതത്തില്‍ നിന്നാണ്. ശൂലം എന്താണ് എന്നു നമുക്ക് വ്യക്തമാകുന്നില്ല എങ്കിലും ഒന്നു വെയ്കതമാണ് അത് പൌലൊസിന്‍റെ ജീവിതത്തിനു ഒരു ഗുരുതരമായ ഒന്നു തന്നെ യായിരുന്നു.
“അത് എന്നെ വിട്ടു നേങ്ങേണ്ടതിന് ഞാന്‍ മൂന്നു പ്രാവശ്യം കര്‍ത്താവിനോടു അപേക്ഷിച്ചു” .2 കൊരി 12; 8,9 . ശൂലം പൌലൊസിന്‍റെ ജീവിതത്തില്‍ നിലനിന്നു എങ്കിലും അവനെ സഹായിക്കാന്‍ തയ്യാറുള്ള ദൈവ ശക്തിയെപ്പറ്റിയും അതിനെയെല്ലാം തരണം ചെയ്യാനുള്ള വഴികളെയും ആ ശൂലം പൌലൊസിനെ ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു. അവന്‍ ദൈവത്തെ ആശ്രയിച്ചു, ദൈവം അവനുമറുപടി നല്കി . അവന്‍ എന്നോടു “ എന്‍റെ കൃപ നിനക്കു മതി ; എന്‍റെ ശക്തി ബലഹീനതയില്‍ തെളിഞ്ഞു വരുന്നു” {വാക്യം 9} ഇനി പൌലൊസിന്‍റെ മറുപടി നോക്കുക . ““ആകെയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിന് ഞാന്‍ അതി സന്തോഷത്തോടെ എന്‍റെ ബലഹീനതയില്‍ പ്രശംസിക്കും” {വാക്യം 9}.
പഴയനിയമത്തിലെ ജോസെഫ് ജീവിതത്തിലെ കഷ്ടതകള്‍ കാരണം ദൈവത്തോട് കൂടുതല്‍ ആശ്രയത്വം വളര്‍ത്തിയെടുത്തു.ലാഭത്തിന് വേണ്ടി അവനെ അടിമയായി വില്‍ക്കുന്നതിന് മുന്‍പ് അവന്‍റെ സഹോദരന്മാര്‍ അവനെ ചതിച്ചു , ഏതാണ്ട് കൊല്ലുന്നത്ര എത്തിയിരുന്നു . അടിമപ്പണി ചെയ്തു ജീവിക്കുമ്പോഴും പിന്നീട് ചെയ്യാത്തകുറ്റത്തിന് ജയിലില്‍ കിടക്കുമ്പോഴും ദൈവത്തില്‍ പ്രത്യാശിക്കാനും ദൈവത്തില്‍ ആശ്രയിക്കുന്നതും തുടര്‍ന്നു . വര്‍ഷങ്ങള്‍ക്ക് ശേഷം, വലിയ അധികാര സ്ഥാനത്ത് എത്തിയ ശേഷം തന്‍റെ സഹോദരന്മാരുമായി ഒന്നിച്ചുചേരുമ്പോള്‍ ,അവന്‍ അവരോടു ക്ഷമിച്ചു കൊണ്ട് പറയുന്നതു നോക്കൂ .”നിങ്ങള്‍ എന്‍റെ നേരെ ദോഷം വിചാരിച്ചു .ദൈവമോ അതിനെ ഗുണമാക്കിത്തീര്‍ത്തു “ [ഉല്പത്തി 50;20]
ഈ വേദപുസ്തക ആശയത്തിന് അനുസൃതമായി ജീവിതത്തെ നോക്കികണ്ട ഒരു പെണ്‍ കുട്ടിയുണ്ട് ,ജാമി സ്ക്ലുഗെ ,അവള്‍ 12ആം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ അവള്‍ക്ക് ലൂപ്പസ് രോഗം ബാധിച്ചു .അവള്‍ക്ക് കഴിക്കേണ്ട മരുന്നുകള്‍ കാരണം തുടര്‍ച്ചയായ സന്ധി വേദനയും ശരീരഭാരം കുറവും ഒക്കെ ഉണ്ടായി .ലൂപ്പസ് രോഗത്തെ ഒരു അനുഗ്രഹമായി കണ്ട് ജീവിക്കാന്‍ അവള്‍ പഠിച്ചു “.ദൈവത്തിനു എന്നെ കുറിച്ച് ഒരു പദ്ധതി ഉണ്ട് .ഈ രോഗം എനിക്കു ദൈവം തന്നതിന് ഒരു കാരണം ഉണ്ട് .അതുകൊണ്ടു ഈ രോഗവുമായി ജീവിക്കാന്‍ പഠിക്കണം .ഇത് എനിക്കു ദൈവവുമായി കൂടുതല്‍ അടുക്കാന്‍ ഒരു അവസരം തന്നു.എന്‍റെ മാതാപിതാക്കളോടും കൂട്ടുകാരോടും ഒക്കെ കൂടുതല്‍ അടുക്കാന്‍ സഹായിച്ചു .. ബന്ധങ്ങള്‍ കൂടുതല്‍ ഇഴ അടുപ്പമുള്ളതാക്കി .അത് എന്നെ കൂടുതല്‍ ശക്തയാക്കി മാത്രമല്ല ഒരു പക്ഷേ ലൂപ്പസ് രോഗമുള്ള ഒരാളെ സഹായിക്കാനും എനിക്കവും ‘’.
സ്നേഹിത , നിങ്ങളുടെ വേദനകള്‍ നിങ്ങളെ ദൈവത്തില്‍ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ?

No comments:

Post a Comment