Monday, July 25, 2016

THE LAW PROTACT US നിയമം നമുക്ക് സുരക്ഷ നല്കും

                                             THE LAW PROTECT US
                   നിയമം  നമുക്ക് സുരക്ഷ നല്കും

പ്രിയപ്പെട്ട കൂട്ടുകാരെ ,
                   ഇന്നത്തെ നന്‍മൊഴിയിലേക്ക് സ്വാഗതം .ഞാന്‍ .............., നിയമം  നമുക്ക് സുരക്ഷ നല്കും എന്നാണ് നമ്മുടെ ഇന്നത്തെ വിഷയം . കഥ കേള്‍ക്കാന്‍ റെഡിയല്ലേ?
                   ട്രൈയിനിന് മുകളീല് കയറിയ ഒരു ബാലന്‍ ഷോക്കേറ്റു മരിച്ചു എന്നു ഒരിക്കല്‍ പത്രത്തില്‍ വായിച്ചിരുന്നു. ഈ കോച്ച് ട്രയിനിന് മുകളില്‍ കയറി എന്തു ചെയ്യുകയായിരുന്നു?
                ഈ ചെറുപ്പക്കാരന്‍ ഒരു കോളേജ്  വിദ്യാര്‍ഥി ആയിരുന്നു . അവന്‍  അവന്‍റെ കൂട്ടുകാരോടും അദ്ധ്യാപകരോടും  ഒപ്പം   ഒരു പഠന യാത്ര പോകുകയായിരുന്നു . പഠന യാത്രയെല്ലാം കഴിഞ്ഞു മടങ്ങി പോകുന്നതിനു തൊട്ടുമുന്‍പ് അവനും അവന്‍റെ  മൂന്നു കൂട്ടുകാരും ഒരു മണ്ടത്തരം കാട്ടിയതാണ്. എല്ലാ സുരക്ഷാ മുന്നറിയിപ്പുകളും ലംഘിച്ചു ട്രൈയിനിന്ടെ മുകളില്‍ കയറിനിന്നു ആ ഗ്രാമത്തിന്‍റെ മനോഹരിതയുടെ പശ്ചാത്തലത്തില്‍ പരസ്പരം ഫോട്ടോ എടുക്കുകയായിരുന്നു  അവര്‍ .ഫോട്ടോ എടുക്കുന്ന ആവേശത്തില്‍ ഇലക്ട്രിക് ട്രൈയിനിന് വൈദ്ദുതി ലഭിക്കുന്ന വൈദ്ദുതി കമ്പികള്‍ അവിടെ ഉണ്ട് എന്നു മറന്നുപോയി . ആ ഒറ്റ കാരണം കൊണ്ട് അതില്‍ ഒരാള്‍ക്ക് ശരീരത്തില്‍  45% പൊള്ളലോടെ ആശുപത്രിയിലായി
                നമ്മള്‍ സുരക്ഷിതരും  ആരോഗ്യവന്മാരും  സന്തോഷവും ഉള്ളവരായി ഇരിക്കാനാണ് .ദൈവം നമുക്ക് സുരക്ഷാ നിയമങ്ങള്‍ തന്നിരിക്കുന്നത് .ജീവതത്തിലെ സന്തോഷവും തമാശകളും കുസൃതികളും ആസ്വദിക്കാതിരിക്കാനുമാണ് ഈ നിയമങ്ങള്‍ എന്നു നമുക്ക് തോന്നും .അനുസരിക്കാതിരിക്കാനുള്ള നമ്മുടെ ഒഴിവുകഴിവുകളാണ് ഇത്തരം ചിന്തകള്‍ .നാവു കൊണ്ട് ദൈവത്തെ പറ്റി കൂടുതല്‍ പറയുന്നതിനെക്കാളും ,ആരാധിക്കുന്നതിനെക്കാളും സ്തുതിക്കുന്നതിനെക്കാളും അവനെ അനുസരിക്കുന്നതാണ് ഏറ്റവും പ്രധാനം.
                നിയമത്തിന്‍റെ ഒരു ധര്‍മ്മം അതിരു വയ്ക്കുകയാണ് ‘ഇവിടെയാണ് നിങ്ങള്‍ നില്കേണ്ടത് നിയമം പറഞ്ഞു തരുന്നു ഇങ്ങനെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് അത് കൊണ്ടാണ് കുലചെയ്യരുത് ,വെഭിചാരം ചെയ്യരുത് എന്നൊക്കെ ദൈവത്തിന്‍റെ പത്തു കല്‍പ്പനയില്‍ നാം വായിക്കുന്നത് .അത് മാത്രമല്ല നമ്മുടെ അപ്പനമ്മമാരെ  നിര്‍ബന്ധമായും അനുസരിക്കണം എന്നും  പത്തു കല്‍പ്പനയില്‍ ദൈവം എഴുതിയിരിക്കുന്നത് .കല്പ്പന നിലവാരവും അതിര്‍ത്തിയും നമ്മുടെ ജീവിതത്തിനു നല്‍കുന്നത് .

         അതുകൊണ്ടു ബൈബിള്‍ പറയുന്നു “ അനുസരിക്കുന്നത് യാഗത്തെക്കളും ശ്രദ്ധിക്കുന്നത് മുട്ടാടുകളുടെ മേദസ്സിനേകളും നല്ലത്” 1 ശമുവേല്‍ 15;22
           
         അതുകൊണ്ടു പ്രിയപ്പെട്ട കൂടുകരെ , നമുക്ക് ഇന്ന് ഇങ്ങനെ ദൈവത്തോടെ പ്രാര്‍ഥിക്കാം അല്ലേ ? എന്നോടൊപ്പം കണ്ണുകള്‍ അടച്ചു  യേശുവിനോടു പറയാമോ?
          പ്രിയപ്പെട്ട യേശുവേ  എന്‍റെ ജീവിതത്തിന്‍റെ സുരക്ഷ്യ്ക് വേണ്ടി അങ്ങ്  നല്കിയിരിക്കുന്ന കല്‍പ്പനകളുടെ ആതിര്‍ത്തി ലംഘിക്കാതിരിക്കാന്‍ എന്നെ സഹായിക്ക്ണമേ .. ആമേന്‍
           ഇന്നത്തെ നന്‍മൊഴി നിങ്ങല്‍ക്കെല്ലാവര്‍ക്കും ഇഷ്ടമായോ ?                     ഈ കഥയും അതിലെ ചിന്തയും നിങ്ങളെ സ്വാധീനിച്ചോ എങ്കില്‍ ആ സന്തോഷം ഞങ്ങളെയും അറിയിക്കൂ , വിലാസം
                    AWR MALAYALM
                    AMC, SALISBURY PARK
                    PO BOX 1446, MARKETYARD
                    PUNE 411037’
                    MHARSTRA,INDIA
              EMAIL; AWRMALAYALM @GMAIL.COM
                PHON; 07030528991
വിലാസ്സം ഒരിക്കല്‍കൂടി .
എഴുതാന്‍ മറക്കരുത് ,നാളെ നന്‍മൊഴി കേള്‍ക്കാന്‍ മറക്കല്ലേ ..ബൈ


1 comment:

  1. Read the latest articles and news in Malayalam language from malayalaminfo.com

    ReplyDelete