Thursday, July 14, 2016

Buried Treasure മറവ് ചെയ്ത നിധി



                                                       Buried Treasure
                                   മറവ് ചെയ്ത  നിധി
പ്രിയ പ്രിയപ്പെട്ട കൂട്ടുകാരെ ,
                                             ന്നത്തെ നന്‍മൊഴിയിലേക്ക് സ്വാഗതം ,ഞാന്‍ ..............., മറവ് ചെയ്ത നിധി ഇന്നതെ നമ്മുടെ ചിന്തയുടെ   തലക്കെട്ട് . കേള്‍ക്കാം കൂട്ടുകാരെ ,
                   എന്‍റെ ഇളയ മകന്‍  എഡ്വര്‍ഡ് , “എന്‍റെ  സമ്പാദ്യങ്ങളില്‍  എനിക്കു  ഏറ്റവും പ്രിയപ്പെട്ട എന്‍റെ ബൈബിള്‍  ഞാന്‍ നിനക്കു തരുന്നു .”
                    അവന്  തന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. അയാള്‍ കോപത്തോടെ വക്കീലിനെ നോക്കി , ‘’ എന്താ പറഞ്ഞേ അമ്മ ..? ഇഷ്ടദാനമായി ഇത് മാത്രമേ തന്നിട്ടുള്ളൂ ..?ഒരു  ബൈബിള്‍ ;;;, വൃത്തികെട്ട ബൈബിള്‍  , ബെന്നിന് വീട് ,ജിനിക്ക് കാറും വീട്ടു സാധങ്ങളും .എനിക്കു ആകെ കിട്ടിയതോ ഒരു പഴഞ്ചന്‍ പുസ്തകം
                                                   വക്കീല്‍ തോളുകള്‍ കുലുക്കികൊണ്ടു പറഞ്ഞു , എന്നോടു ക്ഷമിക്കണം ,,ഇത് മാത്രമേ നിന്‍റെ അമ്മ  നിനക്കായി വില്‍പത്രത്തില്‍ വച്ചിട്ടുള്ളൂ ,പിന്നെ കഴിഞ്ഞ ആഴ്ച  ഞാന്‍ നിന്‍റെ അമ്മയോട് സംസാരിച്ചപ്പോള്‍ അമ്മ എന്നോടു  എടുത്തു പറഞ്ഞത് ആ ബൈബിള്‍ നിനക്കു കിട്ടുന്നതിന്‍റെ  പ്രാധാന്യത്തെപറ്റിയാണ് , ഈ കത്ത്  നിനക്കു  തരണമെന്നും പ്രത്യേകം പറഞ്ഞു .നിന്‍റെ അമ്മ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ,എഡ്വര്‍ഡ് . ആ ബൈബിളിന്  എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കും”

                                                      കോപാകുലനായ അയാള്‍ അവന്‍റെ അമ്മയുടെ ബൈബിളും എടുത്ത് കൊടുംകാറ്റുപോലെ ഓഫീസില്‍ നിന്നും ഇറങ്ങി പോയി. വീട്ടില്‍ എത്തിയ ഉടനെ അകത്തു വച്ചിരുന്ന കത്ത് അക്ഷ്മയോടെ തുറന്നു വായിച്ചു .
           “പ്രീയപ്പെട്ട മോനേ,
                         ദയവായി എന്‍റെ ബൈബിളിനെ  കരുതലോടെ സൂക്ഷിക്കണം. അതിലെ വാക്യങ്ങള്‍ വായിക്കണം  എങ്കില്‍ നിനക്കു വലിയ നിധി കിട്ടും.
                                                                                              സ്നേഹത്തോടെ ,
                                                                                                                    അമ്മ .
“ഞാന്‍ സൂക്ഷിച്ചുവയ്കം പക്ഷേ വായിക്കില്ലമ്മേ “
 പിറുപിറുത്തു  കൊണ്ട്  അയാള്‍  ആ ബൈബിള്‍ എടുത്തു വായിച്ചു തീര്‍ത്ത പഴയ പുസ്തക കെട്ടുകളുടെ ഇടയിലേക്ക് വലിച്ചെറിഞ്ഞു .
                       വര്‍ഷങ്ങള്‍ കൊഴിഞ്ഞു പോയി, എഡ്വേടിന്റെ ജീവിതം തെറ്റുകളില്‍ നിന്നു കൂടുതല്‍ തെറ്റുകളിലേക്ക് പോയി . ഒടുവില്‍ ഒരുദിവസം അവന്  അവന്‍റെ അമ്മ കൊടുത്ത ബൈബ്ലിനെപറ്റി  ഓര്‍ത്തു. പഴയ പുസ്തക കെട്ടുകളുടെ ഇടയില്‍നിന്ന്  ആ ബൈബിള്‍ അയാള്‍ തപ്പിയെടുത്ത് അതില്‍ നിന്നും യേശുവിന്‍റെ കഥ വായിക്കാന്‍ തുടങ്ങി. അവന്‍റെ മനസ്സുരുകി ദൈവത്തിലേക്ക് മടങ്ങി പോകതിരുന്നത് തന്‍റെ വലിയ പിശാകാണെന്ന്  അവന്‍  സ്വയം തിരിച്ചറിഞ്ഞു; അങ്ങനെ ആ ബൈബിളിന്‍റെ പേജുകള്‍ മറിക്കുമ്പോള്‍ ഒരു കടലാസ് കഷ്ണം തറയില്‍ വന്നു വീണു .അത് നിലത്തുനിന്നു എടുക്കാനായി എഡ്വര്‍ഡ് കുനിഞ്ഞു , അവന്‍റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല ,,,, അത് 100 ഡോളറിന്റെ  ഒരു ചെക്ക് ആയിരുന്നു .
                        ബൈബിളിനകത്ത് നിന്നു ചെക്കോ ? ഈ ലോകത്ത് ഇങ്ങനെയും സംഭവിക്കുമോ? അവന്‍ അത്ഭുതം കൂറി.,, അറിയനുള്ള ആവേശത്തില്‍  ആ ബൈബിളിന്‍റെ തുറന്ന വശം താഴേക്കു കമഴ്ത്തി പിടിച്ച് കുലുക്കി  . അതാ അതില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ചെക്കുകള്‍ താഴേക്കു പറന്നു വീണു .
ഒടുവില്‍ അയാള്‍ക്ക് മനസ്സിലായി  എന്തിനാണ് അമ്മ , അമ്മയുടെ പ്രിയപ്പെട്ട ആ ബിബിള്‍ തനിക്ക് തന്നതെന്ന്.
                        പണത്തിനെക്കാള്‍ അമൂല്യമായ നിധികള്‍  നമുക്കൊരോരുത്താര്‍ക്കും വേണ്ടി ദൈവം നമുക്ക് അവന്‍റെ വചനമായ ബൈബിളില്‍ കരുതി വച്ചിട്ടുണ്ട്.ആ വചനത്തില്‍  ഓരോ ദിവസവും  നാം തിരയുകയാണെങ്കില്‍  നമുക്ക് നമ്മുടെ  പാപത്തില്‍ നിന്നും സ്വതന്ത്രിയം നേടാനാവും ,മാത്രമല്ല ദൈവത്തിന്‍റെ കൂട്ടുകാരനും ദൈവം നമുക്ക് ഉറപ്പ് നല്കിയിട്ടുള്ള നിത്യജീവനും സ്വര്‍ഗ്ഗവും നമുക്ക് കണ്ടെത്തനവും .
                           ദൈവവചനം മനസ്സിലാക്കാനും അംഗീകരിക്കാനും വയസ്സാം കാലം കാത്തിരിക്കരുത്. എല്ലാ ദിവസവും ബൈബിള്‍ വായിക്കുക .ദൈവം നിങ്ങള്‍ക്കായി കരുതിയിരിക്കുന്ന നിധി കണ്ടെത്തനവും .ദൈവം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു .നിങ്ങള്‍ക്ക് എക്കാലത്തെയ്കും കിട്ടാവുന്നതില്‍വച്ചു ഏറ്റവും നല്ല സുഹൃത്തിനെ നിങ്ങള്‍ക്ക് കണ്ടെത്തനവും .
പ്രിയപ്പെട്ട കൂട്ടുകാരെ ഇന്ന് നമുക്ക് ഇങ്ങനെ കര്‍ത്താവിനോട് പ്രാര്‍ഥിക്കാം “ പ്രിയ ദൈവമേ നീ ഞങ്ങളുടെ നല്ല കൂട്ടുകാരനാകണേ. നീ ബൈബിളില്‍ ഞങ്ങള്‍ക്ക് കരുതി വച്ചിരിക്കുന്ന നന്മകള്‍ തിരിച്ചറിയാന്‍  സഹായിക്കണമേ,, എന്നും തിരുവചനം വായിക്കാന്‍ ശീലിപ്പിക്കണമേ ആമേന്‍  
                      ബൈബിള്‍ പറയുന്നു “ അവനില്‍ ഞ്ജാനത്തിന്‍റെയും  പരിഞ്ജനത്തിന്‍റെയും നിക്ഷേപങ്ങള്‍ ഒക്കെയും ഗുപ്തമായിരിക്കുന്നു “ കൊലോസ്സിയര്‍ 2;2,3.
                     ഈ കഥയും അതിലെ ചിന്തയും നിങ്ങളെ സ്വാധീനിച്ചോ എങ്കില്‍ ആ സന്തോഷം ഞങ്ങളെയും അറിയിക്കൂ , വിലാസം
                    AWR MALAYALM
                    AMC, SALISBURY PARK
                    PO BOX 1446, MARKETYARD
                    PUNE 411037’
                    MHARSTRA,INDIA
              EMAIL; AWRMALAYALM @GMAIL.COM
                PHON; 07030528991
വിലാസ്സം ഒരിക്കല്‍കൂടി .
എഴുതാന്‍ മറക്കരുത് ,നാളെ നന്‍മൊഴി കേള്‍ക്കാന്‍ മറക്കല്ലേ ..ബൈ

                       
                            





                    
 

No comments:

Post a Comment